കാരക്കണ്ടിയിലെ പുരാതന വസ്തുക്കള്‍
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാടാനക്കവല വാർഡിലെ പാളക്കൊല്ലി എന്ന പ്രദേശത്തെ കാരക്കണ്ടി ശിവദാസന്‍ എന്ന വയനാടന്‍ ചെട്ടി കർഷക കുടുംബത്തിലെ നൂറ് വർഷം പഴക്കമുള്ള വീട്ടിലാണ് പുരാവസ്തുക്കളുടെ ഈ അപൂർവ്വ ശേഖരം. നിത്യ ജീവിതത്തിലെ മനുഷ്യന്രെ ജോലികള്‍ എളുപ്പമാക്കുന്നതിനും, വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമായി ഉപയോഗിച്ച് പോന്നിരുന്ന 250 വർഷം വരെ പഴക്കം ചെന്ന വസ്തുക്കളും ഇതിലുള്‍പ്പെടുന്നു. Clik Here to reach this place